സൗഹൃദം പുതുക്കാനും, ഓഫീസ് സംബന്ധമായ ആവശ്യങ്ങൾക്കും, മറ്റു കാര്യങ്ങൾക്കും വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പലപ്പോഴും തിരക്കുകൾക്കിടയിൽ വാട്സ്ആപ്പിൽ എത്തുന്ന മിസ്ഡ് കോളുകൾ ഉപഭോക്താക്കളുടെ ശ്രദ്ധയിൽപ്പെടാതെ പോകാറുണ്ട്. എന്നാൽ, ഈ ശ്രദ്ധക്കുറവിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, മിസ്ഡ് കോൾ പ്രത്യേകം ശ്രദ്ധിക്കുന്നതിനായി ‘കോൾ ബാക്ക്’ എന്ന പേരിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്.
കോൾ എടുക്കാതെ വരുമ്പോൾ ഉടൻ തന്നെ ഇക്കാര്യം ശ്രദ്ധയിൽപെടുത്തുന്നതാണ് പുതിയ സംവിധാനം. മിസ്ഡ് കോളിന് പിന്നാലെ കോൾ ബാക്ക് ബട്ടൺ തെളിഞ്ഞു വരുന്ന നിലയിലാണ് പുതിയ ഫീച്ചർ ക്രമീകരിച്ചിട്ടുള്ളത്. മിസ്ഡ് കോൾ ശ്രദ്ധയിൽപ്പെടുത്തുന്ന സന്ദേശത്തിലാണ് കോൾ ബാക്ക് ബട്ടൺ സജ്ജീകരിക്കുക. അതിനാൽ, ഉപഭോക്താക്കൾക്ക് ചാറ്റിൽ നിന്ന് കൊണ്ട് തന്നെ ഉടൻ ടാപ്പ് ചെയ്ത് മിസ്ഡ് കോൾ ചെയ്തയാളെ വിളിക്കാൻ സാധിക്കും.
Also Read: തുടക്കം മുതൽ പിളർന്ന് വലുതായ ചരിത്രമാണ് കോൺഗ്രസിനെന്ന് ആരും മറക്കരുത്: പരിഹാസവുമായി നിതിൻ ഗഡ്ക്കരി
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, കോൾ ബാക്ക് ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ വിൻഡോസിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇവ ഉടൻ തന്നെ എല്ലാ ഉപഭോക്താക്കളിലേക്കും എത്തിക്കാനാണ് വാട്സ്ആപ്പിന്റെ ശ്രമം.
Post Your Comments