നാഗ്പൂർ: കോൺഗ്രസിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരി. തുടക്കം മുതൽ പിളർന്ന് വലുതായ ചരിത്രമാണ് കോൺഗ്രസിനെന്ന് ആരും മറക്കരുതെന്ന് ഗഡ്കരി വ്യക്തമാക്കി. കോൺഗ്രസിൽ ചേരാൻ ഒരിക്കൽ ഒരു നേതാവ് തന്നെ ക്ഷണിച്ചിരുന്നു. എന്നാൽ ആ പാർട്ടിയിൽ അംഗമാകുന്നതിനേക്കാൾ കിണറ്റിൽ ചാടി മരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
താനൊരു നല്ല പാർട്ടിക്കാരനും നേതാവുമാണെന്നും കോൺഗ്രസിലേക്ക് വന്നാൽ ശോഭനമായ ഭാവിയുണ്ടാകുമെന്നും പറഞ്ഞാണ് അന്തരിച്ച കോൺഗ്രസ് നേതാവ് ശ്രീകാന്ത് ജിച്കർ തന്നെ ക്ഷണിച്ചത്. എന്നാൽ, താൻ അത് നിരസിക്കുകയായിരുന്നു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഭാരതീയ ജനതാ പാർട്ടി സർക്കാർ രാജ്യത്ത് നടത്തിയത് 60 വർഷത്തെ ഭരണത്തിൽ കോൺഗ്രസ് ചെയ്തതിന്റെ ഇരട്ടി പ്രവർത്തനമാണെന്നും അദ്ദേഹം അറിയിച്ചു.
60 വർഷത്തെ ഭരണത്തിൽ കോൺഗ്രസ് ‘ഗരീബി ഹഠാവോ’ (ദാരിദ്ര്യം ഇല്ലാതാക്കുക) എന്ന മുദ്രാവാക്യം നൽകി, പക്ഷേ, സ്വകാര്യ അഭിവൃദ്ധിക്കായി കുറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Also: നോർക്ക ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഇടി, ഐഇഎൽടിഎസ് പുതിയ ബാച്ചുകൾ: അപേക്ഷ നൽകാം
Post Your Comments