കോഴിക്കോട്: വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഗസ്റ്റ് ലക്ചറർ ജോലി നേടാൻ ശ്രമിച്ച കേസിൽ പ്രതി കെ. വിദ്യ എവിടെ ഉണ്ടെന്ന് പൊലീസിന് അറിയാമായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട തട്ടിപ്പ് കേസുകൾ ഒതുക്കാൻ നീക്കം നടക്കുന്നുവെന്നും നിയമവാഴ്ചയെ സർക്കാർ അട്ടിമറിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
കൂടുതൽ വ്യാജ രേഖ തട്ടിപ്പുകൾ പുറത്തു വരുകയാണ്. കേരളത്തിൽ നിരന്തരം ഇക്കാര്യങ്ങൾ നടക്കുന്നു. ഇത്തരം വിഷയങ്ങളിൽ സിപിഎം – കോൺഗ്രസ് ധാരണയാണ്. പ്രതിപക്ഷ നേതാവിനെതിരായ വിജിലൻസ് കേസിൽ ഒന്നും നടക്കുന്നില്ല. സർക്കാരിന്റെ കയ്യിൽ എല്ലാ തെളിവുമുണ്ട്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ കേസിലും ഇതാണ് നടക്കുന്നത്. പരസ്പരം എല്ലാ കേസും ഒത്തുതീർക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
‘ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത് തുറന്ന് കാട്ടാൻ ബിജെപി തീരുമാനിച്ചു. വ്യാപകമായി പ്രചാരണം നടത്തും. ജൂൺ 25ന് ബിജെപി ദേശീയാധ്യക്ഷൻ ജെപി നഡ്ഡ തിരുവനന്തപുരത്ത് എത്തും’- സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments