Latest NewsNewsIndia

അടിച്ചമർത്താൻ ശ്രമിക്കുന്തോറും ഉയർന്നുവരും: സവർക്കറെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയത്തിൽ പ്രതികരിച്ച് കൊച്ചുമകൻ

പനജി: വിഡി സവർക്കറുമായി ബന്ധപ്പെട്ട ഭാഗം കർണാടക സർക്കാർ പാഠപുസ്തകത്തിൽ നിന്ന് നീക്കിയതുകൊണ്ട് പ്രയോജനമില്ലെന്ന് സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ. സവർക്കറുമായി ബന്ധപ്പെട്ട ഭാഗം പാഠപുസ്തകത്തിൽ നിന്ന് നീക്കിയത് വിപരീത ഫലമാണുണ്ടാകുകയെന്നും രഞ്ജിത് സവർക്കർ പറഞ്ഞു.

‘ന്യൂട്ടന്റെ മൂന്നാം ചലന നിയമം അനുസരിച്ച്, ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവും ആയ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും. അതിനാൽ അടിച്ചമർത്താൻ ശ്രമിക്കുന്തോറും കൂടുതൽ ഉയർന്ന് വന്നുകൊണ്ടിരിക്കും. അത് പ്രകൃതിയുടെ പ്രവർത്തനമാണ്. പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയാൽ സവർക്കറെ പഠിക്കുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കാമെന്നാണ് കോൺഗ്രസ് കരുതുന്നത്. എന്നാൽ, എല്ലാ വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ ലഭ്യമാണ്. സവർക്കർ സ്മാരക് അദ്ദേഹത്തിന്റെ കൃതികൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കന്നഡയിലും എല്ലാ വിവരങ്ങളും ലഭ്യമാണ്. അതിനാൽ പാഠഭാഗം ഒഴിവാക്കിയതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല’, രഞ്ജിത് സവർക്കർ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button