KeralaLatest NewsNews

ചെക്ക്‌പോസ്റ്റിൽ ലഹരിവേട്ട: മലപ്പുറം സ്വദേശി പിടിയിൽ

പാലക്കാട് ഒലവക്കോട് റെയിൽവേ ജംഗ്ഷനിൽ 4 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി.

വയനാട്: വയനാട് മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ ലഹരിവേട്ട. 5.5 ഗ്രാം MDMA യുമായി ഒരാളെ അറസ്റ്റ് ചെയ്തു. മലപ്പുറം പുഴുക്കാട്ടിരി സ്വദേശി സുജിത്ത് പി എന്നയാളാണ് വാഹന പരിശോധനക്കിടയിൽ പിടിയിലായത്.

Read Also: വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ: സംഭവം കൊല്ലം പുനലൂർ മെമു ട്രെയിൻ തട്ടി

എക്‌സൈസ് ഇൻസ്‌പെക്ടർ എ. ജി തമ്പി നേതൃത്വം നൽകിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണൻ കുട്ടി പി, മനോജ് കുമാർ പി കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഖിൽ കെ. എം, മാനുവൽ ജിംസൺ ടി പി എന്നിവർ പങ്കെടുത്തു.

പാലക്കാട് ഒലവക്കോട് റെയിൽവേ ജംഗ്ഷനിൽ 4 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. പാലക്കാട് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ ആർ.അജിത്തും സംഘവും RPF/CIB ടീമും ചേർന്ന് പാലക്കാട് ഒലവക്കോട് റെയിൽവേ ജംഗ്ഷനിൽ വച്ച് നടത്തിയ സംയുക്ത പരിശോധനയിലാണ് ആളില്ലാത്ത നിലയിൽ കഞ്ചാവ് കണ്ടെടുത്തത്.

Read Also: കൊള്ളയടിക്കുമെന്ന് ഭീഷണി: ബാങ്കിനുള്ളിൽ ജീവനക്കാർക്ക് നേരെ പെട്രോൾ ഒഴിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button