Latest NewsKeralaNews

അഴിമതിയെക്കുറിച്ചു വിവരം നൽകാനുള്ള സംവിധാനം: എല്ലാ സ്ഥാപനങ്ങളിലും ബോർഡ് പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണമെന്ന് വ്യക്തമാക്കി സർക്കുലർ പുറപ്പെടുവിച്ച് വിജിലൻസ് വകുപ്പ്. സർക്കാർ/അർധസർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങളിൽ നിന്നു പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

Read Also: വടക്കൻ സിക്കിമിൽ കനത്ത മണ്ണിടിച്ചിൽ: 3,500 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം

ഇപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയെ അറിയിക്കുക എന്ന അറിയിപ്പ് ബോർഡിൽ പ്രദർശിപ്പിക്കണം. വിജിലൻസ് ആസ്ഥാനത്തെ ടോൾ ഫ്രീ നമ്പർ 1064 / 8592900900, വാട്ട്‌സ് ആപ്പ് – 9447789100, ഇ-മെയിൽ: vig.vacb@kerala.gov.in, വെബ്‌സൈറ്റ് – www.vigilance.kerala.gov.in എന്നിവയും ഇതോടൊപ്പം പ്രദർശിപ്പിക്കണം. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ജില്ലാ യൂണിറ്റുകളുടെ വിലാസവും ബോർഡിൽ പ്രദർശിപ്പിക്കണം. ഇത് സർക്കുലറിനൊപ്പമുള്ള അനുബന്ധത്തിൽ നൽകിയിട്ടുണ്ട്.

Read Also: മിസ്ഡ് കോളുകൾ ശ്രദ്ധയിൽപെടാതെ പോകാറുണ്ടോ? പരിഹാരവുമായി വാട്സ്ആപ്പ് എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button