Latest NewsIndiaNews

17കാരന്‍ തൂങ്ങിമരിച്ച നിലയില്‍, ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍

ലക്‌നൗ: ബറേലിയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ 17 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ആസിഡ് പൊള്ളലേറ്റ് ഭാഗികമായി അഴുകിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് ശേഷം ദേഹത്ത് ആസിഡ് ഒഴിച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Read Also: ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് മർദ്ദനം: അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മുദിയ ജാഗിര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഗുഡ്ഡുവാണ് കൊല്ലപ്പെട്ടത്. ഡിയോറാനിയ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതല്‍ ഇയാളെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നതായി പൊലീസ് സൂപ്രണ്ട് രാജ്കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

മൃതദേഹം അഴുകിയ നിലയിലാണെന്നും മുഖത്ത് ആസിഡ് പൊള്ളലേറ്റ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും എസ്പി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button