ThiruvananthapuramNattuvarthaLatest NewsKeralaJobs & VacanciesNewsCareerEducation & Career

സൗദി ആരോഗ്യമന്ത്രാലയത്തില്‍ നഴ്‌സുമാര്‍ക്ക് അവസരം, താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യം: വിശദവിവരങ്ങൾ

തിരുവനന്തപുരം: സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബിഎസ്സി നഴ്‌സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു. ഒഡെപെക് മുഖേനയാണ് തെരഞ്ഞെടുപ്പ്. നഴ്‌സിങ്ങില്‍ ബിഎസ്സി/പോസ്റ്റ് ബിഎസ്‌സി/എംഎസ്‌സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് രണ്ട് വര്‍ഷം പ്രവൃത്തിപരിചയവും വേണം. ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ എച്ച്ആര്‍ഡിയും, ഡാറ്റഫ്‌ലോയും നിര്‍ബന്ധമാണ്.

പ്രായപരിധി 35 വയസ്. സൗദ്യ അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ച് ശമ്പളം ലഭിക്കും. ശമ്പളത്തിനു പുറമേ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവര്‍ ഫോട്ടോ അടങ്ങിയ ബയോഡേറ്റ, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ ജൂണ്‍ 24നു മുമ്പ് gcc@odepc.in എന്ന ഇ-മെയിലില്‍ അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക്: www.odepc.kerala.gov.in

shortlink

Related Articles

Post Your Comments

Related Articles


Back to top button