Latest NewsKeralaNews

കേരളത്തില്‍ വീണ്ടും ലൗ ജിഹാദ് ആരോപണം: ഇരയായത് ക്രിസ്ത്യന്‍ യുവതി, ഹൈക്കോടതിയെ സമീപിച്ച് പിതാവ്

കണ്ണൂര്‍ സ്വദേശി ഫഹദിനെതിരെയാണ് പരാതി

കണ്ണൂര്‍: കേരളത്തില്‍ വീണ്ടും ലൗ ജിഹാദ് ആരോപണം. തിരുവല്ല സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയെന്ന് ചൂണ്ടിക്കാട്ടി പിതാവ് ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂര്‍ സ്വദേശി ഫഹദിനെതിരെയാണ് പരാതി. മകളെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തെന്ന് ചൂണ്ടിക്കാട്ടി പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിട്ടുണ്ട്.

Read Also: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ വൻ വർദ്ധനവ് : നിരക്കുകളറിയാം

മകളെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കണമെന്നാണ് പിതാവിന്റെ ആവശ്യം. ചെന്നൈയില്‍ പഠിക്കുകയാണ് 22-കാരിയായ തിരുവല്ല സ്വദേശിനി. എട്ടാം തീയതി മുതല്‍ മകളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പിതാവ് പറഞ്ഞു.ഹോസ്റ്റലില്‍ അന്വേഷിച്ചപ്പോള്‍ ഒരു യുവാവ് വന്ന് കൂട്ടികൊണ്ട് പോയി എന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞത്. മട്ടന്നൂരില്‍ നിന്ന് ഫഹദ് എന്നയാളുടെ മൊബൈലില്‍ നിന്ന് ശബ്ദ സന്ദേശവും ഫോണ്‍ കോളുകളും വന്നിരുന്നതായും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് മകളെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ക്കാണ് പരാതി നല്‍കിയത്. എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകള്‍ ഒന്നും തന്നെയുണ്ടായില്ലെന്നും പിതാവ് പറഞ്ഞു. അന്വേഷണം ഇഴയുന്നുവെന്ന് കണ്ടതോടെയാണ് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. കണ്ണൂര്‍ മട്ടന്നൂരിലെ ഫഹദിന്റെ വസതിയില്‍ തടങ്കലിലാണ് യുവതി എന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button