സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ വൻ വർദ്ധനവ് : നിരക്കുകളറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. 320 രൂപയാണ് പവന് ഇന്ന് ഉയര്‍ന്നത്. ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില ഉയര്‍ന്നത്. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,080 രൂപയാണ്.

720 രൂപയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ കുറഞ്ഞിരുന്നു. ഇന്നലെ മാത്രം 280 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലെ നിരക്കിലും പ്രതിഫലിക്കുന്നത്. രണ്ട് മാസത്തിന് ശേഷം ഇന്നലെ ആദ്യമായി സ്വര്‍ണവില 44000ത്തിന് താഴെ എത്തിയിരുന്നു.

Read Also : ശാരീരിക ബന്ധത്തിൽ സ്ത്രീ ആഗ്രഹിക്കുന്നതെന്തെന്ന് അറിയുമോ? അതറിഞ്ഞില്ലെങ്കിൽ സ്ത്രീ സെക്‌സിനെ പൂർണ്ണമായും ഒഴിവാക്കും

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 40 രൂപ ഉയര്‍ന്നു. വിപണി വില 5510 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 35 രൂപ ഉയര്‍ന്നു. വിപണി വില 4568 രൂപയാണ്.

അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. വിപണി വില 80 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില103 രൂപയാണ്.

Share
Leave a Comment