ഡൽഹി: ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെടുന്നതിനുള്ള പ്രായപരിധി പതിനെട്ടിൽനിന്ന് കുറയ്ക്കുന്നത് സംബന്ധിച്ച് നിയമ കമ്മീഷൻ കേന്ദ്രസർക്കാറിന്റെ അഭിപ്രായം തേടി. കുട്ടികൾക്ക് ലൈംഗിക കുറ്റകൃത്യത്തിൽ നിന്ന് സംരക്ഷണം നൽകുന്ന നിയമം, ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിലും ചുമത്തുന്നുണ്ടെന്ന പരാതികളെ തുടർന്നാണ് നിയമ കമ്മീഷന്റെ നീക്കം.
നിലവിൽ പതിനെട്ട് വയസിന് താഴെയുള്ളവരുടെ ലൈംഗിക പീഡന പരാതികളിൽ ഉഭയകക്ഷി സമ്മതപ്രകാരമാണെങ്കിലും പോക്സോ ചുമത്തുന്നതാണ് രീതി. ഉഭയകക്ഷി ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി കുറക്കുന്ന കാര്യം കേന്ദ്ര വനിത-ശിശു ക്ഷേമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നിയമ കമ്മീഷൻ ചർച്ചചെയ്തു. തങ്ങളുടെ പക്കലുള്ള വിവരങ്ങൾ കമ്മീഷന് കൈമാറിയതായി മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
Post Your Comments