Article

നൂറ്റാണ്ടു നീളുന്ന മാധ്യമപാരമ്പര്യം ഉള്ള പത്ര മുത്തശ്ശിക്ക് ലേക്‌ഷോര്‍ ആശുപത്രി എന്ന് പേര് എഴുതാന്‍ മടിയോ അതോ ഭയമോ?

നൂറ്റാണ്ടു നീളുന്ന മാധ്യമപാരമ്പര്യം ഉള്ള പത്ര മുത്തശ്ശിക്ക് ലേക്‌ഷോര്‍ ആശുപത്രി എന്ന് പേര് എഴുതാന്‍ മടിയോ അതോ ഭയമോ , 2009ല്‍ നടന്ന സംഭവത്തിന് ഇപ്പോഴത്തെ മാനേജ്‌മെന്റല്ല ഉത്തരവാദികള്‍ എന്നറിയണ്ടേ: അഞ്ജു പാര്‍വതി

തിരുവനന്തപുരം: നൂറ്റാണ്ടു നീളുന്ന മാധ്യമപാരമ്പര്യം ഉള്ള പത്ര മുത്തശ്ശിക്ക് ലേക്ക് ഷോര്‍ ആശുപത്രി എന്ന് പേര് എഴുതാന്‍ മടിയോ അതോ ഭയമോ എന്ന ചോദ്യവുമായി അഞ്ജു പാര്‍വതി. വിവാദമായ അവയവമാഫിയയെ കുറിച്ച് കൊച്ചിയിലെ പ്രമുഖ ആശുപത്രി എന്ന് അകത്തെ പേജില്‍ എഴുതി വച്ചിട്ടുണ്ട്. മാധ്യമധര്‍മ്മവും മര്യാദയും ഒക്കെ ഇവറ്റകള്‍ മറന്നുക്കൊണ്ട് ഇല്ലാത്ത വാര്‍ത്തകള്‍ പാവപ്പെട്ടവന്റെ ഫോട്ടോയും അഡ്രസ്സും വരെ വച്ച് അച്ചടിച്ചു നിരത്താറുണ്ടെന്നും അഞ്ജു തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

അന്ന് നടന്ന സംഭവത്തില്‍ ഇപ്പോഴത്തെ മാനേജ്‌മെന്റിന് പങ്കുണ്ടെന്ന് ആരും വിശ്വസിക്കുന്നും ഇല്ലെന്നും അഞ്ജു തന്റെ ലേഖനത്തില്‍ പറയുന്നു. .പുതിയ മാനേജ്‌മെന്റ് ആശുപത്രി ഏറ്റെടുത്തത് 2016ല്‍ ആണെന്നും അഞ്ജു ചൂണ്ടിക്കാട്ടി.

Read Also: മൃഗാശുപത്രിയടക്കം മൂന്ന് സർക്കാർ ഓഫീസുകളിൽ മോഷണശ്രമം

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം..

‘നൂറ്റാണ്ടു നീളുന്ന മാധ്യമപാരമ്പര്യം ഉള്ള പത്ര മുത്തശ്ശിക്ക് ലേക്ക് ഷോര്‍ ആശുപത്രി എന്ന് പേര് എഴുതാന്‍ മടി അതോ ഭയമോ. അതുകൊണ്ട് വിവാദമായ അവയവമാഫിയയെ കുറിച്ച് കൊച്ചിയിലെ പ്രമുഖ ആശുപത്രി എന്ന് അകത്തെ പേജില്‍ എഴുതി വച്ചിട്ടുണ്ട്. മാധ്യമധര്‍മ്മവും മര്യാദയും ഒക്കെ ഇവറ്റകള്‍ മറന്നുക്കൊണ്ട് ഇല്ലാത്ത വാര്‍ത്തകള്‍ പാവപ്പെട്ടവന്റെ ഫോട്ടോയും അഡ്രസ്സും വരെ വച്ച് അച്ചടിച്ചു നിരത്താറുണ്ട്’.

‘ഗതി ഇല്ലാത്തവന്‍ കേട് വന്ന ഒരു പച്ചക്കറിയോ പഴമോ അബദ്ധത്തില്‍ വിറ്റാല്‍, അത് വലിയ പാതകം ആക്കി ഫോട്ടോയും പേരും ജാതകവും ഉള്‍പ്പെടുത്തി അച്ചിട്ടു നിരത്തും ഇപ്പറഞ്ഞ പത്ര മുത്തശ്ശി.എന്നാല്‍ കോടികണക്കിന് പണമുള്ള ഇടങ്ങളില്‍ നടക്കുന്ന മനുഷ്യത്വം ഇല്ലാത്ത നടപടികളെ കുറിച്ച് കേസും കോടതി വിധിയും ഒക്കെ വന്നാലും പേര് വയ്ക്കാന്‍ വരെ ഭയം. അതിന് ‘പ്രമുഖ ‘എന്ന പേരിട്ട് മറ തീര്‍ക്കും. ഇവരെ ഒക്കെ പിണക്കിയാല്‍ പത്രത്തിന് പരസ്യം വഴി കിട്ടുന്ന വലിയ വരുമാനം നഷ്ടമാവും എന്ന ആശങ്കയ്ക്ക് ഒപ്പം സ്ഥാപനത്തില്‍ ഗുണ്ടകള്‍ കയറി ഇറങ്ങുമോ എന്ന ഭയവും ഉണ്ടാകും’.

‘ലേക്‌ഷോര്‍ ആശുപത്രിയില്‍ ഈ നികൃഷ്ട കര്‍മ്മം നടന്നത് 2009 ആണെന്ന് വെണ്ടയ്ക്ക വലുപ്പത്തില്‍ കോടതി രേഖകളില്‍ വന്നതാണ്. അന്ന് നടന്ന സംഭവത്തില്‍ ഇപ്പോഴത്തെ മാനേജ്മെന്റിന് പങ്കുണ്ടെന്ന് ആരും വിശ്വസിക്കുന്നും ഇല്ല. കാരണം ആശുപത്രി പുതിയ മുതലാളി ഏറ്റെടുത്തത് 2016ല്‍ എന്തോ ആണല്ലോ.അത്തരം ഒരു കാര്യത്തില്‍ കഴമ്പ് ഇല്ലാത്തത് കൊണ്ട് തന്നെ പുതിയ സ്ഥാപന ഉടമയെ ആരും ഒന്നും പറയുകയും ഇല്ല. ഇനി പുതിയ ഉടമയും ബിസിനസ് ഗ്രൂപ്പും പിണങ്ങുമോ എന്ന ഭയത്തില്‍ ആണ് ആശുപത്രി പേര് പറയാന്‍ മടിക്കുന്നത് എങ്കില്‍ നിങ്ങളുടെ ഈ ഒളിച്ചു കളി കാരണം വെറുതെ പഴി കേള്‍ക്കേണ്ടി വരുന്നതും അവര്‍ ആയിരിക്കും’.

shortlink

Related Articles

Post Your Comments

Related Articles


Back to top button