
ചങ്ങനാശേരി: വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബിഎസ്എൻഎൽ ജീവനക്കാരൻ മരിച്ചു. മല്ലപ്പള്ളി പൂവത്തുങ്കൽ സുനിൽ കുമാർ (42, ബിഎസ്എൻഎൽ, ചങ്ങനാശേരി) ആണ് മരിച്ചത്.
ചങ്ങനാശേരി വലിയ കുളത്ത് കഴിഞ്ഞദിവസം രാത്രി എട്ടോടെ ആയിരുന്നു അപകടം നടന്നത്. സുനിൽ സഞ്ചരിച്ച ബൈക്കും എതിർ ദിശയിലെത്തിയ ഇക്കോവാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : തൃശൂരിൽ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടി: യുവതിയും സഹായികളും അറസ്റ്റിൽ
ചങ്ങനാശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സിന്ധു. മക്കൾ: പൂജ, അഭിഷേക്. സംസ്കാരം പിന്നീട് നടക്കും.
Post Your Comments