യുപിഐ ഇടപാടുകൾ നടത്തുമ്പോൾ പലപ്പോഴും ഇന്റർനെറ്റ് കണക്ടിവിറ്റി വില്ലനായി മാറാറുണ്ട്. അതിനാൽ, പലപ്പോഴും ഇടപാടുകൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കാറില്ല. എന്നാൽ, ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. ഇന്റർനെറ്റ് കണക്ടിവിറ്റി കുറവുള്ള സ്ഥലങ്ങളിലും തടസ്സം കൂടാതെ യുപിഐ ഇടപാട് നടത്താൻ സഹായിക്കുന്ന സംവിധാനമാണ് പഞ്ചാബ് നാഷണൽ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ററാക്റ്റീവ് വോയിസ് റെസ്പോൺസിനെ അടിസ്ഥാനമാക്കിയുള്ള ‘യുപിഐ 123പേ’ എന്ന സംവിധാനത്തിലൂടെയാണ് ഇന്റർനെറ്റ് രഹിത ഇടപാടുകൾ നടത്താൻ സാധിക്കുക. പ്രധാനമായും ഗ്രാമീണ മേഖലയിലെ ജനങ്ങളെ ഡിജിറ്റൽ പണമിടപാടിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഏത് ഫോൺ ഉപയോഗിച്ചും യുപിഐ 123പേ മുഖാന്തരം ഇടപാട് നടത്താൻ സാധിക്കും. പഞ്ചാബ് നാഷണൽ ബാങ്ക് ഉപഭോക്താക്കൾക്ക് പുറമേ, മറ്റു ബാങ്കുകളുടെ ഉപഭോക്താക്കൾക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഈ സേവനം എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് അറിയാം.
ഇന്ററാക്റ്റീവ് വോയിസ് റെസ്പോൺസ് നമ്പറായ 9188123123 എന്ന നമ്പറിലേക്ക് കോൾ ചെയ്യുക
ആർക്കാണ് പണം അയക്കേണ്ടതെന്ന് രേഖപ്പെടുത്തുക
ഇടപാട് സ്ഥിരീകരിക്കുക.
Also Read: വാനും ബൈക്കും കൂട്ടിയിടിച്ച് ബിഎസ്എൻഎൽ ജീവനക്കാരന് ദാരുണാന്ത്യം
Post Your Comments