തിരുവനന്തപുരം: അടിമാലി നർകോട്ടിക് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് 4 ലിറ്റർ വാറ്റ് ചാരായവും 80 ലിറ്റർ കോടയും പിടികൂടി. നേര്യമംഗലം സ്വദേശികളായ രാജേഷ് കെ എസ്, നന്ദകുമാർ എന്നിവരാണ് പ്രതികൾ. ഇതിൽ രാജേഷിനെ അറസ്റ്റ് ചെയ്തു രണ്ടാം പ്രതി നന്ദകുമാർ ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Read Also: ബ്രിജ് ഭൂഷണെതിരായി തെളിവില്ല, പോക്‌സോ കേസ് റദ്ദാക്കണമെന്ന് ഡൽഹി പോലീസ്: കുറ്റപത്രം സമർപ്പിച്ചു
സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ ദിലീപ് എൻ കെ നേതൃത്വം കൊടുത്ത സംഘത്തിൽ ഇടുക്കി ഐ ബിയിലെ പ്രിവന്റീവ് ഓഫീസർ സുരേഷ് കുമാർ കെ കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ മാനുവൽ എൻ ജെ, വനിത സിവിൽ എക്‌സൈസ് ഓഫീസർ സിമി ഗോപി, ഡ്രൈവർ നിതിൻ ജോണി എന്നിവരും പങ്കെടുത്തു.
കായംകുളം കാർത്തികപ്പള്ളി ചേപ്പാട് സ്വദേശി രാജേന്ദ്രപ്രസാദ് 10 ലിറ്റർ പുതുച്ചേരി മദ്യവുമായി പിടിയിലായി. കായംകുളം റേഞ്ച് ഇൻസ്‌പെക്ടർ സി ബി വിജയനും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്. സംഘത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ അനിമോൻ ആന്റണി, പ്രിവന്റീവ് ഓഫീസർ സുനിൽ കുമാർ സി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സിനുലാൽ എസ് എസ്, രാജേഷ് കുമാർ വി കെ, അഖിൽ ആർ എസ്, സുരേഷ് ഇ ഡി, ബിപിൻ. പി ജി, രാഹുൽ കൃഷ്ണൻ, പ്രവീൺ എം, എക്‌സൈസ് ഡ്രൈവർ ഭാഗ്യനാഥ് പി എന്നിവരും ഉണ്ടായിരുന്നു.
Post Your Comments