KollamLatest NewsKeralaNattuvarthaNews

മന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തില്ല: അയൽകൂട്ടം അംഗങ്ങൾക്ക് 100 രൂപ വീതം പിഴ

പുനലൂർ: കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്​മാൻ പ​ങ്കെടുത്ത പരിപാടിയിൽ നിന്ന്​ വിട്ടുനിന്ന കുടുംബശ്രീ അംഗങ്ങൾക്ക് 100 രൂപ വീതം പിഴ. പുനലൂരിൽ ബുധനാഴ്ച നടന്ന നഗരസഭ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനത്തിലും സാംസ്കാരിക ഘോഷയാത്രയിലും പങ്കെടുക്കാത്തവർക്കാണ് പിഴയിട്ടത്.  നഗരസഭയിലെ 35 വാർഡുകളിൽ 431അയൽക്കൂട്ടവും എണ്ണായിരത്തോളം അംഗങ്ങളുമാണ് ഉള്ളത്.

മന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കണമെന്ന് എല്ലാ അയൽക്കൂട്ടങ്ങളെയും തൊളിക്കോട് വാർഡ്​ സിഡിഎസ് വൈസ് ചെയർപേഴ്സൺ അറിയിച്ചിരുന്നു. എന്നാൽ, പരിപാടിയിൽ പങ്കെടുക്കുമെന്ന് ഏറ്റവർപോലും എത്തിയില്ല. ഇതേത്തുടർന്നാണ് സിഡിഎസ് ചെയർപേഴ്സൺ പിഴ ചുമത്തി ശബ്ദ സന്ദേശം അയച്ചത്. സംഭവം വിവാദമായതോടെ​ പിഴ പിൻവലിച്ച് വൈസ് ചെയർപേഴ്സൺ തടിതപ്പി.

മൃഗശാലക്കാഴ്ചകൾക്ക് വന്യവിരുന്നൊരുക്കാൻ ലിയോയും നൈലയും: തിരുപ്പതിയിൽ നിന്നെത്തിച്ച സിംഹങ്ങളെ കൂട്ടിലേക്ക് തുറന്നുവിട്ടു

നേരത്തെ, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പഴകുറ്റി പാലം ഉദ്ഘാടന സമയത്തും സമാനമായ രീതിയിൽ ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു. മന്ത്രി മുഹമ്മദ്​ റിയാസ് പങ്കെടുക്കുന്ന ചടങ്ങിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴ ഈടാക്കുമെന്ന് പഞ്ചായത്ത്​ അംഗം കുടുംബശ്രീ അംഗങ്ങളുടെ വാട്സആപ് ഗ്രൂപ്പിൽ പങ്കുവെച്ച ശബ്ദസന്ദേശമാണ് അന്ന് പുറത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button