Latest NewsNewsIndia

സംസ്ഥാനങ്ങൾ ചെലവഴിക്കാത്ത ഫണ്ടുകളുടെ പലിശയായി കേന്ദ്രത്തിന് കിട്ടിയത് 4000 കോടി

ന്യൂഡല്‍ഹി: വിവിധ കേന്ദ്ര പദ്ധതികള്‍ക്ക് കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച തുകകളില്‍ നിഷ്‌ക്രിയമായി കിടക്കുന്ന ഫണ്ടുകള്‍ക്ക് മേല്‍ കര്‍ശന മാനദണ്ഡങ്ങള്‍ നടപ്പാക്കിയതോടെ കേന്ദ്രത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വന്‍ നേട്ടമുണ്ടായതായി റിപ്പോര്‍ട്ട്. 2023 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്ന ഇത്തരം ഫണ്ടുകളുടെ പലിശയായി കേന്ദ്രസര്‍ക്കാരിന് കിട്ടിയത് 4,000 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഎസ്എസില്‍ (CSS) 40% വിഹിതം സംസ്ഥാനങ്ങളാണ് വഹിക്കേണ്ടത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പല സംസ്ഥാനങ്ങളും ഇത് അടച്ചിട്ടില്ല.

Read Also: വിവാഹത്തിന് മുൻപുള്ള ലൈംഗിക ബന്ധം: അറിയേണ്ടതെല്ലാം

കഴിഞ്ഞ വര്‍ഷം ഈ വിഷയത്തില്‍ കര്‍ശനമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. വര്‍ഷങ്ങളായി സംസ്ഥാനവിഹിതം ഇല്ലാതെ നിഷ്‌ക്രിമായി കിടന്ന 40,000 കോടിയോളം രൂപ തിരിച്ച് പിടിക്കാന്‍ തീരുമാനിച്ചു. ഒന്നുകില്‍ സംസ്ഥാന വിഹിതവും ചേര്‍ത്ത് ചെലവഴിക്കുക അല്ലെങ്കില്‍ തിരികെ നല്‍കുക എന്ന നിലപാട് കര്‍ശനമാക്കി. 2023 സാമ്പത്തിക വര്‍ഷത്തില്‍ 1 ട്രില്യണ്‍ രൂപയുടെ 50 വര്‍ഷത്തെ പലിശ രഹിത കാപെക്സ് വായ്പ പദ്ധതിയില്‍ പങ്കാളിത്തം നേടണമെങ്കില്‍ സംസ്ഥാനങ്ങള്‍ അവരുടെ ട്രഷറികളെ പൊതു ധനകാര്യ മാനേജ്മെന്റ് സിസ്റ്റവുമായി (PFMS) ബന്ധിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ വ്യവസ്ഥയും CSSല്‍ ചെലവഴിക്കാത്ത ഫണ്ടുകളുടെ വ്യാപ്തിയെത്ര എന്ന് വെളിപ്പെടാന്‍ സഹായിച്ചു.

2023 മാര്‍ച്ചിന്റെ തുടക്കത്തില്‍ CSSല്‍ അനുവദിച്ചിരുന്ന 3.1ലക്ഷം കോടി രൂപയില്‍ 1.75 ലക്ഷം കോടി (56%) വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി സംസ്ഥാനങ്ങളുടെ സിംഗിള്‍ നോഡല്‍ ഏജന്‍സികളുടെ (SNA) പക്കലായിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരം നിഷ്‌ക്രിയ ഫണ്ടുകളില്‍ നിന്നുള്ള പലിശയുടെ വിഹിതമായി ഏകദേശം 4,000 കോടി രൂപ കേന്ദ്രസര്‍ക്കാരിന് ലഭിച്ചതായാണ് വിവരം.

shortlink

Related Articles

Post Your Comments


Back to top button