കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്തിന് സമീപം ചീയപ്പാറയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. യാത്രക്കാര്‍ നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അടിമാലി പൊളിഞ്ഞപാലം സ്വദേശികളായ നാലുപേരാണ് കാറിലുണ്ടായിരുന്നത്.
Read Also : രാജ്യത്തെ ഏറ്റവും മികച്ച പാല് മില്‍മയുടേത് തന്നെ, നന്ദിനിക്ക് ഗുണനിലവാരം വളരെ കുറവ്: മന്ത്രി ചിഞ്ചുറാണി
ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ആണ് അപകടം നടന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ പോയി മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങിയതാവാനാണ് സാധ്യതയെന്നാണ് നിഗമനം.
ദേശീയപാത ജാഗ്രത സമിതി കണ്‍വീനര്‍ മഹേഷ് വാളറയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഹൈവേ പൊലീസും അഗ്നിരക്ഷാസേനയും എത്തിയാണ് യാത്രക്കാരെ വടത്തിന്റെ സഹായത്തോടെ മുകളില്‍ എത്തിച്ചത്. തുടർന്ന്, ആംബുലന്‍സില്‍ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചു.
ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം റോഡിന് സംരക്ഷണഭിത്തിയില്ലാത്ത ഭാഗത്തായിരുന്നു അപകടം. റോഡില്‍നിന്നു കാണാനാകാത്തത്ര ദൂരത്താണ് കാര്‍ പതിച്ചത്. രാത്രിയോടെയാണ് കാര്‍ പുറത്തെടുത്തത്.
Post Your Comments