അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപോർജോയ് ഇന്ന് കര തൊടും. കരയിലേക്ക് അടുക്കുമ്പോൾ മണിക്കൂറിൽ 125 കിലോമീറ്റർ മുതൽ 135 കിലോമീറ്റർ വരെ വേഗതയിൽ ബിപോർജോയ് വീശിയടിക്കുന്നതാണ്. പിന്നീട് 150 കിലോമീറ്റർ വരെ വേഗതയിലാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വൈകിട്ട് 4 മണിക്കും 8 മണിക്കും ഇടയിലാണ് ചുഴലിക്കാറ്റ് കര തൊടുക. തുടക്കത്തിൽ കറാച്ചിക്കും (പാകിസ്ഥാൻ), മാണ്ഡ്വിക്കും (ഗുജറാത്ത്) ഇടയിലാണ് കാറ്റ് ആഞ്ഞടിക്കുക.
ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് ദ്വാരക, പോർബന്തർ, ജാംനഗർ, രാജ്കോട്ട്, ജുനഗദ്, മോർബി എന്നിവിടങ്ങളിൽ കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, തീരദേശ മേഖലകളിൽ നിന്ന് ഇതിനോടകം നിരവധി കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. ബിപോർജോയ് കരയിലേക്ക് എത്തുന്ന പശ്ചാത്തലത്തിൽ വിവിധ സേനകളോട് തയ്യാറായിരിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ യുക്തമായി നേരിടേണ്ടതാണ്. ആവശ്യമെങ്കിൽ നാവികസേന കപ്പലുകളുടെ സേവനവും പ്രയോജനപ്പെടുത്തും.
Also Read: ഏകീകൃത സിവില്‍ കോഡ്; പൊതുജനങ്ങൾക്ക് ഈ സൈറ്റ് വഴി അഭിപ്രായങ്ങൾ അറിയിക്കാം, അവസാന തീയതി ഇത്
Post Your Comments