KeralaLatest NewsNews

മഴക്കാലം: പകർച്ചപ്പനികൾക്കെതിരെ ജില്ലാതലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജില്ലാതലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഫീൽഡ് തല ജാഗ്രതയും ശക്തമാക്കണം. എവിടെയെങ്കിലും പകർച്ചപ്പനി റിപ്പോർട്ട് ചെയ്താൽ ഉടനടി ജില്ലാതലത്തിൽ റിപ്പോർട്ട് ചെയ്യണം. ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധി ഉണ്ടായാൽ ഉടൻതന്നെ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. പകർച്ചപ്പനി സാഹചര്യം വിലയിരുത്താൽ കൂടിയ ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Read Also: അവിഹിത ബന്ധം എതിര്‍ത്ത മകനെ മര്‍ദ്ദിച്ചവശനാക്കിയതിന് മൂന്ന് മക്കളുടെ അമ്മയും 19 കാരനായ കാമുകന്‍ റസൂലും അറസ്റ്റില്‍

ജില്ലാതല പ്രവർത്തനങ്ങൾ കൃത്യമായി സംസ്ഥാന തലത്തിൽ വിലയിരുത്തി മേൽനടപടി സ്വീകരിക്കണം. ആശുപത്രികളിലെ സാഹചര്യം യോഗം വിലയിരുത്തി. പനി ക്ലിനിക്കുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കണം. മെഡിക്കൽ കോളേജുകളിൽ ആവശ്യകത മുന്നിൽ കണ്ട് പ്രത്യേക വാർഡും ഐസിയുവും സജ്ജമാക്കണം. ആശുപത്രികളിൽ മതിയായ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ ഉണ്ടായിരിക്കണം. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ എല്ലാ ആശുപത്രികളും മരുന്നിന്റേയും സുരക്ഷാ ഉപകരണങ്ങളുടേയും ടെസ്റ്റ് കിറ്റുകളുടേയും ലഭ്യത ഉറപ്പാക്കണം. ഡോക്സിസൈക്ലിൻ, ഒ.ആർ.എസ്. എന്നിവ അധികമായി കരുതണം. മരുന്ന് സ്റ്റോക്ക് ഇടയ്ക്കിടയ്ക്ക് വിലയിരുത്തി മുൻകൂട്ടി ബന്ധപ്പെട്ടവരെ അറിയിച്ച് മരുന്ന് ലഭ്യത ഉറപ്പാക്കണമെന്നും വീണാ ജോർജ് പറഞ്ഞു.

Read Also: വർക്ക് ഫ്രം ഹോം നിർത്തലാക്കാൻ ഈ ടെക് കമ്പനി, കൂട്ടത്തോടെ രാജി സമർപ്പിച്ച് വനിതാ ജീവനക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button