ഇന്ത്യയിൽ അതിവേഗം ജനപ്രീതി നേടിയ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ) കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, യുപിഐ സേവനങ്ങൾ ഇത്തവണ ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം. പല ഗൾഫ് രാജ്യങ്ങളും യുപിഐ സേവനങ്ങൾക്ക് ഇതിനോടകം തന്നെ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളുമായി ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ, ബഹ്റൈൻ, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി യുപിഐ സേവനം വിപുലീകരിക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നത്. അതിർത്തി കടന്നുള്ള പണമയക്കൽ പ്രാബല്യത്തിലാകുന്നതോടെ, പ്രവാസികൾക്ക് നാട്ടിലേക്ക് സുഗമമായി പണം അയക്കാൻ സാധിക്കും. ഈ വർഷം ആദ്യം സിംഗപ്പൂരും ഇന്ത്യയും ദേശീയ പേയ്മെന്റ് സംവിധാനങ്ങളെ ബന്ധിപ്പിച്ച് പണമയക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഒരു വർഷത്തിൽ ഒരു ബില്യൺ ഡോളറിലധികമാണ് ഇത്തരത്തിൽ അയക്കാൻ സാധിക്കുക.
Also Read: പേരാമ്പ്രയില്‍ വന്‍ തീപിടുത്തം, സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കെട്ടിടം അഗ്നിക്കിരയായി
ഇന്ത്യൻ യുപിഐ സംവിധാനം ആദ്യം നടപ്പിലാക്കിയ വിദേശ രാജ്യം ഭൂട്ടാനാണ്. 2021-ലാണ് ഭൂട്ടാനിൽ യുപിഐ സേവനങ്ങൾ ആരംഭിച്ചത്. തൊട്ടടുത്ത വർഷം നേപ്പാളിലും യുപിഐ സേവനം എത്തിയിട്ടുണ്ട്. ഇന്ത്യയിൽ യുപിഐ ഉപയോഗിക്കുന്നവരുടെ എണ്ണം വലിയ തോതിലാണ് വർദ്ധിച്ചത്. ജൂണിൽ ഇന്ത്യയിൽ 10 ബില്യൺ യുപിഐ ഇടപാടുകൾ കടക്കുമെന്നാണ് പ്രതീക്ഷ.
Post Your Comments