സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. മഴ അൽപം പിന്നോട്ട് പോയെങ്കിലും തീരദേശ മേഖലകളിൽ കടലാക്രമണം ശക്തമായി തുടരുകയാണ്. കടലാക്രമണത്തെ തുടർന്ന് തിരുവനന്തപുരം പൊഴിയൂരിൽ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. വരും മണിക്കൂറിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ പൊഴിയൂരിലെ തീരദേശ മേഖലകളിൽ നിന്നും നിരവധി കുടുംബങ്ങളെ ഇന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്നതാണ്.
കേരളത്തിൽ ഇന്ന് പ്രത്യേകിച്ച് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇന്നലെ 10 ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം, അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് വരും മണിക്കൂറിൽ കര തൊട്ടേക്കും. ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തിൽ നിന്നും 20,000 പേരെ ഇതിനോടകം മാറ്റി പാർപ്പിച്ചിട്ടുണ്ട്.
Also Read: നാലു വര്‍ഷമായി പ്രവാസിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്ന ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
Post Your Comments