തിരുവനന്തപുരം: നവീനവും വൈവിധ്യവുമായ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന സംവിധാനം യാഥാർഥ്യമാകുന്നു. കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന്റെ ഉദ്ഘാടനം ജൂൺ 15 ന് രാവിലെ 11 ന് നിർവ്വഹിക്കും. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്.
16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ/പാഴ്സൽ കൈമാറുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, കെഎസ്ആർടിസി ജോയിന്റ് എം ഡി പ്രമോജ് ശങ്കർ, കൗൺസിലർമാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
Read Also: ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനിയെ ലണ്ടനില്‍ കുത്തിക്കൊന്നു: യുവാവ് അറസ്റ്റില്‍
Post Your Comments