
കേരളത്തിലെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നാളെ സംഘടിപ്പിക്കും. വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ നിന്നുള്ളവർക്കും, ലക്ഷദ്വീപ്, മാഹി നിവാസികൾക്കുമാണ് നാളെ റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുന്നത്. അടുത്തിടെ നടത്തിയ പൊതുപ്രവേശന എഴുത്തുപരീക്ഷയിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്കാണ് റാലിയിൽ പങ്കെടുക്കാൻ അവസരം. കണ്ണൂർ തലശ്ശേരി മുൻസിപ്പൽ സ്റ്റേഡിയത്തിൽ ജൂൺ 15 മുതൽ 20 വരെയാണ് റാലി നടക്കുക.
കരസേനയിലേക്ക് ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ട്രേഡ്സ്മാൻ (പത്താം ക്ലാസ് വിജയിച്ചവർ), ട്രേഡ്സ്മാൻ (എട്ടാം ക്ലാസ് വിജയിച്ചവർ), ക്ലാർക്ക്/ സ്റ്റോർ കീപ്പർ എന്നീ വിഭാഗങ്ങളിലേക്ക് അഗ്നിവീറുകളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് റാലി സംഘടിപ്പിക്കുന്നത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഡ്മിറ്റ് കാർഡ് ഇ-മെയിൽ മുഖാന്തരം അയക്കുന്നതാണ്. കൂടാതെ, ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും പ്രൊഫൈൽ ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാനാകും. ഇത് സംബന്ധിച്ച വിവരങ്ങൾ കോഴിക്കോട് ആർമി റിക്രൂട്ടിംഗ് ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്.
Also Read: ചാടിപ്പോയ ഹനുമാൻ കുരങ്ങനെ കണ്ടെത്താനാകാതെ അധികൃതർ, തിരച്ചിൽ ഊർജ്ജിതമാക്കി
Post Your Comments