
സാംസംഗിന്റെ ഏറ്റവും പുതിയ 5ജി ഹാൻഡ്സെറ്റായ സാംസംഗ് ഗാലക്സി എ34 5ജി ഓഫർ വിലയിൽ വാങ്ങാൻ അവസരം. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയാണ് ഓഫർ വിലയിൽ സാംസംഗ് ഗാലക്സി എ34 5ജി ലഭ്യമാക്കിയിട്ടുള്ളത്. ഒട്ടനവധി ഫീച്ചറുകൾ ഉള്ള മിഡ്-റേഞ്ച് ഹാൻഡ്സെറ്റാണ് സാംസംഗ് ഗാലക്സി എ34. നിലവിൽ, ഈ സ്മാർട്ട്ഫോണിന്റെ വിപണി വില 35,499 രൂപയാണ്. ഫ്ലിപ്കാർട്ടിലും ആമസോണിലും ലഭിക്കുന്ന ഇളവുകളെ കുറിച്ച് അറിയാം.
ആമസോണിൽ സാംസംഗ് ഗാലക്സി എ34 5ജി 30,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. ഡിസ്കൗണ്ട്, ബാങ്ക് ഓഫർ, എക്സ്ചേഞ്ച് ഓഫർ എന്നിവയെല്ലാം ഈ ഹാൻഡ്സെറ്റിന് നൽകിയിട്ടുണ്ട്. 8 ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന് 13 ശതമാനം വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, എസ്ബിഐ ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചുള്ള ഇഎംഐ ഇടപാടുകൾക്ക് 3,000 രൂപ കിഴിവ് ലഭിക്കും. അതേസമയം, എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 4,000 രൂപയാണ് കിഴിവ് ലഭിക്കുക. കൂടാതെ, മികച്ച എക്സ്ചേഞ്ച് തുകയും ഏർപ്പെടുത്തിയിട്ടുണ്ട്.
ഫ്ലിപ്കാർട്ടിൽ 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള സാംസംഗ് ഗാലക്സി എ34 5ജി 30,999 രൂപയ്ക്കാണ് വാങ്ങാൻ സാധിക്കുക. ഐസിഐസിഐ ബാങ്ക്, എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പർച്ചേസിൽ 3,000 രൂപയുടെ കിഴിവ് ലഭിക്കും. കൂടാതെ, 29,200 രൂപയുടെ എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റുകൾക്ക് മാത്രമാണ് ഉയർന്ന എക്സ്ചേഞ്ച് തുക ലഭിക്കുകയുള്ളൂ.
Post Your Comments