
ബംഗളൂരു: അമ്മയെ കൊലപ്പെടുത്തിയ ശേഷം യുവതി മൃതദേഹം സ്യൂട്ട്‌കേസിലാക്കി പൊലീസ് സ്‌റ്റേഷനിലെത്തിച്ച് യുവതി. ഫിസിയോതെറാപ്പിസ്റ്റായ 39കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ മൈക്കോ ലേഔട്ട് ഏരിയയിലാണ് സംഭവം.
പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതി ബെംഗളൂരു മൈക്കോ ലേഔട്ട് ഏരിയയിലെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. അമ്മയുമായുള്ള നിരന്തരമായ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് യുവതി മൊഴി നല്‍കി.
ഉറക്കഗുളിക നൽകിയ ശേഷം അമ്മയെ കൊലപ്പെടുത്തിയെന്നാണ് യുവതി പറയുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments