ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. ആഭ്യന്തര-ആഗോള തലങ്ങളിൽ അനുകൂല സാഹചര്യം വന്നെത്തിയതോടെയാണ് ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നത്. ബിഎസ്ഇ സെൻസെക്സ് 418.45 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 63,143.16-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 114.65 പോയിന്റ് നേട്ടത്തിൽ 18,716.15- ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി റിയൽറ്റി സൂചിക ഇന്ന് 3.01 ശതമാനമാണ് കുതിച്ചത്. കൂടാതെ, എഫ്എംസിജി, മീഡിയ, ഫാർമ, ഹെൽത്ത് കെയർ, കൺസ്യൂമർ തുടങ്ങിയ സൂചികകൾ ഒരു ശതമാനത്തിലധികം വളർച്ച നേടിയിട്ടുണ്ട്. ദേവയാനി ഇന്റർനാഷണൽ, ടാറ്റാ കമ്മ്യൂണിക്കേഷൻസ്, ആദിത്യ ബിർള ഫാഷൻ, ട്രെൻഡ്, ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസ്, ഐടിസി, ടൈറ്റൻ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിൻസർവ്, ടാറ്റാ സ്റ്റീൽ തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് മുന്നേറിയത്. അതേസമയം, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, മാരുതി സുസുക്കി തുടങ്ങിയവയുടെ ഓഹരികൾ കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടതോടെ നേരിയ തോതിൽ നിറം മങ്ങി.
Post Your Comments