ഇളം ചൂടുള്ള പാലാണ്, സുന്ദരമായ ഉറക്കത്തിന് ഒരു ഉപാധി. ഉറക്കത്തെ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍- ഡി, കാത്സ്യം, ട്രിപ്‌റ്റോഫാന്‍ എന്നിവ പാലില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍, തീര്‍ച്ചയായും ഉറങ്ങുന്നതിന് അല്‍പം മുമ്പായി ഒരു ഗ്ലാസ് ഇളം ചൂടുപാല്‍ കഴിക്കാവുന്നതാണ്.
ഉറങ്ങാനുദ്ദേശിക്കുന്ന സമയത്തിന് ഒന്നോ രണ്ടോ മണിക്കൂര്‍ മുമ്പ് കുറച്ച് ബദാം കഴിക്കാം. നല്ല ഉറക്കത്തിന് ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് ബദാം. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഇതിനായി ഏറ്റവുമധികം സഹായകമാകുന്നത്. ധാരാളം കലോറി അടങ്ങിയിരിക്കുന്നു എന്നതിനാല്‍ ഉറങ്ങുന്നതിന് തൊട്ടുമുമ്പായി ബദാം ഒരിക്കലും കഴിക്കരുത്.
വാള്‍നട്ടും ഉറക്കത്തെ പരിപോഷിപ്പിക്കുന്ന ഒന്നാണ്. ഇതും കിടക്കറയിലേക്ക് പോകുന്നതിന് കുറച്ചധികനേരം മുമ്പായി കഴിക്കാം. പൊതുവേ ഹൃദയാരോഗ്യത്തിന് പേര് കേട്ട നട്ടാണ് വാള്‍നട്ട്. എന്നാല്‍, ഉറക്കത്തിന്റെ കാര്യത്തില്‍ വാള്‍നട്ട് നമ്മുടെ സുഹൃത്താണ്.
Post Your Comments