Latest NewsKeralaNews

തട്ടിപ്പിന് കൂട്ട് നിൽക്കരുത്: കെ സുധാകരനെ കേസിൽ പ്രതിചേർത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മോൺസൻ മാവുങ്കൽ തട്ടിപ്പിൽ പ്രതിചേർത്ത് കേസെടുത്തതിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പരാതിയിലുള്ള വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെ സുധാകരനെ കേസിൽ പ്രതിചേർത്തതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: കോൺ​ഗ്രസ് നേതാവ് ലൈംഗികമായി അപമാനിച്ചു , പരാതിയുമായി കോൺ​ഗ്രസ് പ്രവർത്തക

രാഷ്ട്രീയ നേതാവല്ല, ആരായാലും തട്ടിപ്പിന് കൂട്ട് നിൽക്കരുത്. ഒരു പൊതുപ്രവർത്തകനും തെളിവുകളെ മറച്ചുവെയ്ക്കാനോ ഇത്തരം സംഭവങ്ങളിൽ കൂടെ നിൽക്കാനോ പാടില്ലെന്ന് ഇ പി ജയരാജൻ ചൂണ്ടിക്കാട്ടി.

ഗവൺമെന്റ് ശരിയായ നിലപാടാണ് സ്വീകരിച്ചത്. തെളിവുകളോടെ ഒരു പരാതി ലഭിച്ചാൽ അതിൽ നടപടി സ്വീകരിക്കേണ്ടിവരും. അന്വേഷണം നീതിപൂർവ്വമായി നടക്കണം. കുറ്റം ചെയ്ത ഒരാളേയും ഗവൺമെന്റ് സംരക്ഷിക്കില്ല. ജനങ്ങൾക്ക് നീതി ഉറപ്പുനൽകുന്ന സർക്കാരിണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് മോൺസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ കെ സുധാകരനെ പ്രതിചേർത്തത്. കേസിൽ രണ്ടാം പ്രതിയാണ് കെ സുധാകരൻ.

Read Also: താനൂർ ബോട്ട് ദുരന്തം: അറസ്റ്റിലായ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button