WayanadKeralaNattuvarthaLatest NewsNews

നിര്‍മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നു വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു

പശ്ചിമബംഗാള്‍ ജല്‍പായ്ഗുരി ചുരഭന്ദറിലെ ഭങ്കമാലി സ്വപന്‍ റോയ് (23) ആണ് മരിച്ചത്

മാനന്തവാടി: നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് ഇളകിവീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ ജല്‍പായ്ഗുരി ചുരഭന്ദറിലെ ഭങ്കമാലി സ്വപന്‍ റോയ് (23) ആണ് മരിച്ചത്.

Read Also : ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്: അതിജാഗ്രതാനിർദേശം, 67 തീവണ്ടികൾ റദ്ദാക്കി, വിമാനത്താവളങ്ങൾ അടച്ചു

തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. വെണ്‍മണിയിലെ പാറയ്ക്കല്‍ വത്സല എന്നയാളുടെ വീടിന്റെ പ്രവൃത്തി നടക്കുന്നതിനിടെ ആയിരുന്നു അപകടം. രാവിലെ വാര്‍ക്കയുടെ പലക പറിക്കുന്നതിനിടെ സണ്‍ഷെയ്ഡ് ഇളകി സ്വപന്‍ റോയിക്ക് മേല്‍ വീഴുകയായിരുന്നു. മുകളിലിരുന്ന് ജോലി ചെയ്യുന്നതിനിടെ താഴേക്ക് പതിച്ച യുവാവിന്റെ വയറിന് മുകളിലേക്ക് സണ്‍ഷെയ്ഡും ഇളകി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ സ്വപനെ ഉടന്‍ തന്നെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആന്തരിക അവയവങ്ങള്‍ക്ക് സാരമായ ക്ഷതമേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. ഇതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button