ശബരിമല സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക് സുപരിചിതമായ ശബ്ദത്തിന് ഉടമയായ ശ്രീനിവാസ് സ്വാമി അന്തരിച്ചു. കഴിഞ്ഞ 25 വർഷത്തോളമായി ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇൻഫെർമേഷൻ സെൻററിൽ വിവിധ ഭാഷകളിൽ അനൗൺസറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ ദർശനത്തിന് എത്തുന്ന അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർക്ക് വേണ്ടിയുള്ള അറിയിപ്പുകളും നിർദ്ദേശങ്ങളും വിവിധ ഭാഷകളിൽ അനൗൺസ് ചെയ്തിരുന്നത് ബെംഗളൂരു സ്വദേശിയായ ശ്രീനിവാസ് സ്വാമി ആയിരുന്നു.
സന്നിധാനത്തെ തിരക്കിൽ കൂട്ടം തെറ്റിപോകുന്ന കുട്ടികളെയും പ്രായമായവരെയും ബന്ധുക്കൾക്ക് അരികിലേക്ക് എത്തിക്കുന്നതിൽ ശ്രീനിവാസ് സ്വാമിയുടെ ശബ്ദം വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാളം,തമിഴ്,കന്നട,ഹിന്ദി,തെലുങ്ക് ഭാഷകളിലുള്ള ശ്രീനിവാസ് സ്വാമിയുടെ അറിയിപ്പുകൾ കേൾക്കാത്ത ശബരിമല തീർത്ഥാടകരില്ലെന്ന് തന്നെ പറയാം.
Post Your Comments