
കോട്ടയം: പെയിന്റ് കടയിൽ മോഷണം നടത്തിയ കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശി നജീബുൾ മൊല്ലയെയാണ് (35) പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : ഭിന്നശേഷിയുള്ള ഏഴുവയസ്സുകാരി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു: ഗുരുതരാവസ്ഥയില്‍ ഐ.സിയുവില്‍
കടയുടമ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
വെസ്റ്റ് എസ്.എച്ച്.ഒ കെ.ആർ. പ്രശാന്ത് കുമാർ, എസ്.ഐ ടി. ശ്രീജിത്, സിജു കെ. സൈമൺ, സി.പി.ഒമാരായ എ.സി. ജോർജ്, ശ്യാം എസ്. നായർ, ഷൈൻ തമ്പി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments