കിടപ്പിലായ ഏഴു വയസ്സുകാരി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. സെക്കന്തരാബാദില്‍ ഞായറാഴ്ചയാണ് സംഭവം. രക്തസ്രാവം മൂലം ഗുരുതരാവസ്ഥയിലായ കുട്ടിയെ ഐ.സിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുട്ടിയുടെ മാതാവ് വീടിന് തൊട്ടടുത്തുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങിക്കാനായി പോയപ്പോഴായിരുന്നു സംഭവം. സാധനം വാങ്ങി മടങ്ങിയപ്പോഴാണ് ശരീരത്തിലും കിടക്കയിലുമെല്ലാം ചോരയായ നിലയില്‍ കുട്ടിയെ കണ്ടത്. കുട്ടിയുടെ അടിവസ്ത്രത്തിലും രക്തം പടര്‍ന്ന നിലയിലായിരുന്നുവെന്നും കുട്ടിയുടെ മാതാവ് പറയുന്നു.
ആശുപത്രി അധകൃതരാണ് പൊലിസിനെ വിവരമറിയിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു. അതേസമയം പ്രതിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
Post Your Comments