KeralaLatest NewsNews

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

വിദ്യാർത്ഥികൾക്ക് ജൂൺ 15-ന് വൈകിട്ട് 5 മണി വരെ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്

ഒന്നാം വർഷ ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് വൈകിട്ട് നാല് മണി മുതലാണ് ട്രയൽ അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമായി തുടങ്ങുക. https://school.hscap.kerala.gov.in/index.php/candidate_login/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് ട്രയൽ അലോട്ട്മെന്റ് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. നിലവിൽ, പ്രോസ്പെക്ട്സ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി സാധുതയുള്ള അപേക്ഷകളും, ഓപ്ഷനുകളുമാണ് പരിഗണിച്ചിരിക്കുന്നത്.

ആദ്യ അലോട്ട്മെന്റിന് മുൻപായി അപേക്ഷയിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിനുള്ള അവസാന അവസരം കൂടിയാണ് ട്രയൽ അലോട്ട്മെന്റ്. അതിനാൽ, വിദ്യാർത്ഥികൾക്ക് ജൂൺ 15-ന് വൈകിട്ട് 5 മണി വരെ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കാൻഡിഡേറ്റ് ലോഗിൻ വഴി യൂസർ നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാൻ കഴിയും.

Also Read: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: വയോധികന്‍ അറസ്റ്റില്‍

സമർപ്പിച്ച വിവരങ്ങളിൽ തിരുത്തലുകൾ ആവശ്യമാണെങ്കിൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ഹെൽപ്പ് ഡെസ്കുകളുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ജൂൺ 19-നാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. ഇത്തവണ പ്ലസ് വൺ പ്രവേശനത്തിന് 4,59,330 വിദ്യാർത്ഥികളാണ് അപേക്ഷിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button