
തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് രാവിലെ 10 മണിക്കാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. www.hscap.kerala.gov.in എന്ന പോര്‍ട്ടലില്‍ ആണ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. അപേക്ഷകര്‍ക്കുള്ള നിര്‍ദേശങ്ങളും ഇതേ വെബ്‌സൈറ്റില്‍ തന്നെ ലഭ്യമാണ്.
ട്രയല്‍ റിസല്‍ട്ട് ചൊവ്വാഴ്ച വരെ വിദ്യാര്‍ഥികള്‍ക്ക് പരിശോധിക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടക്കുന്ന ഒന്നാം അലോട്ട്‌മെന്റിലെ സാധ്യത സൂചിപ്പിക്കുന്നതായിരിക്കും ട്രയല്‍ അലോട്ട്‌മെന്റ്. ട്രയല്‍ അലോട്ട്‌മെന്റിനുശേഷവും ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താം. തിരുത്തലിനുള്ള അപേക്ഷ ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്കു മുമ്പ് ആദ്യം അപേക്ഷിച്ച സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. തെറ്റായ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടുവാനും സാധ്യതയുണ്ട്.
Post Your Comments