Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

പ്ലസ് വൺ ട്രയൽ അലോട്മെന്റ‌് തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം : പ്ലസ് വൺ ട്രയൽ അലോട്മെന്റ‌് തീയതി പ്രഖ്യാപിച്ചു.24നാണ‌് ആദ്യ അലോട്മെന്റ‌് നടക്കുക. പ്ലസ് വൺ ക്ലാസ് ജൂൺ മൂന്നിന‌് ആരംഭിക്കും. സംസ്ഥാനത്ത് 4,99,030 അപേക്ഷകൾ എത്തിയിരുന്നു. ഇതിൽ 3,94,337 അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി.

മറ്റുള്ളവർ 10881 ഏറ്റവും കൂടുതൽ അപേക്ഷകൾ മലപ്പുറം ജില്ലയിലാണ്.83,894 പേർ. ആകെ അപേക്ഷകരിൽ 4,34,816 പേർ എസ‌്എസ‌്എൽസിക്കാരും 48,728 പേർ സിബിഎസ‌്ഇക്കാരുമാണ‌്. 4,605 ഐസിഎസ‌്ഇ വിദ്യാർഥികളും അപേക്ഷിച്ചിട്ടുണ്ട്.

സ്‌കോൾ കേരള മുഖേന ഹയർ സെക്കൻഡറി രണ്ടാംവർഷ പ്രവേശനം, പുനഃപ്രവേശനം എന്നിവയ്ക്ക് ഓൺലൈൻ ആയി www.scolekerala.org യിൽ ഇന്നു മുതൽ 28 വരെ റജിസ്റ്റർ ചെയ്യാം.യോഗ്യത, മാനദണ്ഡം, ഫീസ് ഘടന ഉൾപ്പെടെ വിവരങ്ങൾ സൈറ്റിലുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ, മറ്റു സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷ ഹയർസെക്കൻഡറി കോഴ്‌സ് പൂർത്തിയാക്കിയവർക്കും നിബന്ധനകളോടെ പ്രവേശനം അനുവദിക്കും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 6985012 വിലാസത്തിൽ നേരിട്ടോ സ്പീഡ്/റജിസ്റ്റേഡ് തപാൽ മാർഗമോ 30 ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button