NewsMobile PhoneTechnology

മോട്ടോ ജി73: റിവ്യൂ

50 മെഗാപിക്സൽ, 2 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്

വളരെ ചുരുങ്ങിയ കാലയളവുകൊണ്ട് വിപണി കീഴടക്കിയ സ്മാർട്ട്ഫോൺ ബ്രാൻഡാണ് മോട്ടോറോള. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന നിരവധി ഹാൻഡ്സെറ്റുകൾ ഇതിനോടകം തന്നെ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ കമ്പനി അടുത്തിടെ പുറത്തിറക്കിയ ഹാൻഡ്സെറ്റാണ് മോട്ടോ ജി73. മറ്റു മോഡലുകളിൽ നിന്നും വ്യത്യസ്ഥമായി ആകർഷകമായ ഡിസൈനാണ് ഇവയ്ക്ക് നൽകിയിരിക്കുന്നത്. ഹാൻഡ്സെറ്റിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2400 പിക്സൽ റെസലൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 930 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 50 മെഗാപിക്സൽ, 2 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 30 വാട്ട് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി ലൈഫാണ് ഉള്ളത്. 8 ജിബി റാം പ്ലസ് 258 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന മോട്ടോ ജി73 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 21,000 രൂപയാണ്.

Also Read:  ഇംഗ്ലീഷ് ഭാഷയ്ക്ക് കേരളത്തില്‍ നിന്നും പുതിയ ഒരു Idiom and Phrase നല്‍കിയ ബുദ്ധിജീവി മാഡത്തിന് ആയിരം അഭിവാദ്യങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button