Latest NewsKeralaNews

തന്റേത് ശരിയായ നിലപാട്, ധാര്‍ഷ്ട്യമല്ല, മാദ്ധ്യമങ്ങള്‍ മുഖപ്രസംഗം എഴുതിയത് കൊണ്ട് നിലപാട് മാറ്റില്ല: എം.വി ഗോവിന്ദന്‍

പാലക്കാട്: മാദ്ധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിനെതിരായ കേസില്‍ ഗൂഢാലോചനാവാദത്തിലുറച്ച് എം.വി ഗോവിന്ദന്‍. തന്റേത് ശരിയായ നിലപാടാണ്. ധാര്‍ഷ്ട്യമല്ല, മാദ്ധ്യമങ്ങള്‍ മുഖപ്രസംഗം എഴുതിയത് കൊണ്ട് നിലപാട് മാറ്റില്ലെന്നും ആര്‍ഷോയ്ക്കെതിരായ പ്രചാരണത്തിന് ചിലര്‍ മുന്‍കൈയെടുത്തെന്നും അദ്ദേഹം ആരോപിച്ചു.

Read Also: മിഥുനമാസ പൂജ: ശബരിമലയിലേക്ക് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

‘ചാനലിന്റെ ആ ക്ലിപ് കാണണം. ഇവരെല്ലാം ഒരുക്കിവച്ചിട്ടുണ്ട്. പ്രിന്‍സിപ്പലിന്റെ റൂം അങ്ങനെ തുറക്കുകയാണ്. ആരെങ്കിലും പ്രിന്‍സിപ്പലിന്റെ റൂം അങ്ങനെ തുറക്കുമോ. അവര്‍ കൃത്യമായി തുറക്കുന്നു, മുറിയിലേക്ക് കയറുന്നു, അവിടെത്തന്നെ കെ എസ് യു പ്രവര്‍ത്തകനുണ്ട്, ചോദ്യം ചോദിക്കുന്നു. അവര്‍ അന്വേഷിക്കട്ടെ. ക്രിമിനല്‍ കുറ്റങ്ങള്‍ ഏതെങ്കിലും പ്രസ്ഥാനത്തിന്റെയോ മാദ്ധ്യമത്തിന്റെയോ പേരില്‍ ഒഴിവാക്കപ്പെടില്ലല്ലോ.’- എം.വി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, അന്വേഷണത്തില്‍ നിരപരാധിയാണെന്ന് കണ്ടെത്തിയാല്‍ മാദ്ധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസുണ്ടാകില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. എം വി ഗോവിന്ദന്റേത് ഭീഷണിയുടെ സ്വരമല്ലെന്നും പൊലീസില്‍ നിന്ന് അറിഞ്ഞ കാര്യങ്ങള്‍ പറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button