Latest NewsKeralaNews

സർട്ടിഫിക്കറ്റ് വ്യാജനല്ലേ എന്ന് വിദ്യയോട് കോളജ് അധികൃതർ; ആരുപറഞ്ഞു എന്ന് വിദ്യ: പൊലീസ് ശബ്ദരേഖ പരിശോധിക്കുന്നു

തിരുവനന്തപുരം: എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.

സർട്ടിഫിക്കറ്റിൽ സംശയം തോന്നിയപ്പോൾ അട്ടപ്പാടി കോളജ് അധികൃതർ വിദ്യയെ ഫോണിൽ ബന്ധപ്പെട്ടു എന്നാണ് വിവരം. ഇത് വ്യാജ സർട്ടിഫിക്കറ്റ് അല്ലേ എന്ന് ചോദിച്ചപ്പോൾ അല്ലെന്ന് മറുപടി നൽകി. ആരാണ് ഇത് പറഞ്ഞതെന്ന് വിദ്യ ചോദിച്ചു. മഹാരാജാസ് കോളജ് അധികൃതരാണ് അറിയിച്ചതെന്ന് അട്ടപ്പാടി കോളജ് അധികർ അറിയിച്ചപ്പോൾ താൻ അന്വേഷിക്കട്ടെ എന്ന് വിദ്യ മറുപടി നൽകി. വിദ്യയും കോളജ് അധികൃതരും തമ്മിലുള്ള ഫോൺ സംഭാഷണത്തിൻ്റെ ശബ്ദരേഖ പൊലീസ് പരിശോധിക്കും.

വ്യാജ രേഖ കേസിൽ അധ്യാപകരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിന് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. പാലക്കാട് സിജെഎം കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക. അട്ടപ്പാടി കോളജിലെ പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും മൊഴികളിൽ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് രഹസ്യ മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button