Latest NewsNewsIndiaBusiness

കരുത്താർജ്ജിച്ച് വ്യാവസായിക രംഗം! വ്യവസായിക ഉൽപ്പാദന സൂചിക കുത്തനെ ഉയർന്നു

മാനുഫാക്ചറിംഗ് മേഖലയിലെ വളർച്ച മാർച്ചിലെ 1.2 ശതമാനത്തിൽ നിന്നും 4.9 ശതമാനമായി മുന്നേറിയിട്ടുണ്ട്

രാജ്യത്ത് വീണ്ടും നേട്ടത്തിലേറി വ്യവസായിക രംഗം. വ്യവസായിക ഉൽപ്പാദന സൂചിക (ഐഐപി) അടിസ്ഥാനമാക്കിയുള്ള വളർച്ച ഏപ്രിലിൽ കുത്തനെ ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിലിൽ ഐഐപി വളർച്ച 4.2 ശതമാനമായാണ് കുതിച്ചത്. കഴിഞ്ഞ മാർച്ചിൽ ഐഐപി വളർച്ച അഞ്ച് മാസത്തെ താഴ്ചയായ 1.1 ശതമാനത്തിൽ എത്തിയിരുന്നു. ഇതിൽ നിന്നാണ് ഏപ്രിലിൽ ഗംഭീര മുന്നേറ്റം നടത്തിയത്. രാജ്യത്തെ സാമ്പത്തിക രംഗത്തെ ഉണർവാണ് പുതുതായി പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത്.

മാനുഫാക്ചറിംഗ് മേഖലയിലെ വളർച്ച മാർച്ചിലെ 1.2 ശതമാനത്തിൽ നിന്നും 4.9 ശതമാനമായി മുന്നേറിയിട്ടുണ്ട്. ഐഐപിയിൽ നാലിൽ മൂന്ന് പങ്കുവഹിക്കുന്നത് മാനുഫാക്ചറിംഗ് മേഖലയാണ്. അതിനാൽ, ഈ മേഖലയിലെ കുതിപ്പ് വ്യാവസായിക വളർച്ചയ്ക്ക് ഗുണകരമായിട്ടുണ്ട്. വൈദ്യുത മേഖലയിലെ വളർച്ച 2.3 ശതമാനമായാണ് ഉയർന്നത്. മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിലിൽ വൈദ്യുത മേഖല മുന്നേറിയിട്ടുണ്ട്. അതേസമയം, ഖനന മേഖലയുടെ വളർച്ച മാർച്ചിലെ 6.8 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 5.1 ശതമാനമായി കുറഞ്ഞു. അപ്രതീക്ഷിതമായി പെയ്ത മഴയാണ് ഈ മേഖലയിലെ വളർച്ചയ്ക്ക് തിരിച്ചടിയായത്.

Also Read: മറ്റൊരു ബന്ധം: തര്‍ക്കത്തെ തുടര്‍ന്ന് ബിജെപി വനിതാ നേതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി, കാമുകന്‍ പിടിയില്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button