KeralaLatest NewsNews

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു: 8 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞ് അപകടം. രണ്ട് ഫൈബർ വള്ളങ്ങളാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട 8 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.

രാവിലെ 3 മണിയോടെയായിരുന്നു ആദ്യ അപകടം. അപകടത്തിൽപ്പെട്ട വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുനിടെയാണ് രണ്ടാമത്തെ വള്ളവും മറിഞ്ഞത്. അഞ്ചുതെങ്ങ് സ്വദേശികളുടെ സെൻ്റ് പീറ്റേഴ്സ്, യുദാസ്ലീഹ എന്നീ വള്ളങ്ങളാണ് മറിഞ്ഞത്.

കഴിഞ്ഞ ശനിയാഴ്ചയും അഴിമുഖത്ത് അപകടം സംഭവിച്ചിരുന്നു. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button