കണ്ണൂർ: മുഴപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ 10 വയസുകാരൻ നിഹാൻ തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് തേടി സംസ്ഥാന ഭിന്നശേഷി കമ്മീഷണർ. എസ് എച്ച് പഞ്ചാപകേശനാണ് സംഭവത്തിൽ റിപ്പോർട്ട് തേടിയത്.
Read Also: പത്തുവയസുകാരനെ നഗ്‌നനാക്കി കൈകാലുകള്‍ കൂട്ടിക്കെട്ടി റെയില്‍വേ ട്രാക്കില്‍ ഇരുത്തി പിതാവിന്റെ ക്രൂരത
കണ്ണൂർ ജില്ലാ പോലീസ് ചീഫ്, കണ്ണൂർ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ എന്നിവരോടാണ് വിശദമായ റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കാൻ കമ്മീഷണർ നിർദേശം നൽകിയത്.
അതേസമയം, തെരുവ് നായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ നിഹാൽ മരിക്കാനിടയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്നാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ഉത്തരവിട്ടത്. ജൂലൈയിൽ കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
Read Also: ഒരു നിമിഷത്തിൽ അപ്രതീക്ഷിത അപകടം: നാലു വയസുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Post Your Comments