അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപോർജോയ് നാളെ ഗുജറാത്ത് തീരം തൊടാൻ സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. നിലവിൽ, മണിക്കൂറിൽ 170 കിലോമീറ്റർ വരെ വേഗതയിലാണ് ബിപോർജോയ് വീശിയടിക്കുന്നത്. ഇവ കരയിലേക്ക് എത്തുന്നതോടെ വീണ്ടും തീവ്രത ഉയർന്നേക്കാം. ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്ത്, മഹാരാഷ്ട്ര തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
സൗരാഷ്ട്ര, കച്ച് മേഖലകളിൽ നിന്നും ഇതിനോടകം തന്നെ പതിനായിരത്തിലധികം ആളുകളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഈ രണ്ട് മേഖലകളിലും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, പോർബന്തർ, ജാംനഗർ എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. ഈ മേഖലകളിലെല്ലാം മുൻകരുതൽ നടപടികൾ കേന്ദ്രം വേഗത്തിലാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കേന്ദ്ര- സംസ്ഥാന ദുരന്തനിവാരണ സേനയും, കര-വ്യോമ-നാവിക സേനയും സജ്ജമാണ്. ബിപോർജോയ് കരയിലേക്ക് എത്തുമ്പോൾ മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെ വേഗതയിലാണ് ആഞ്ഞടിക്കുക.
Also Read: മൂന്ന് നിലകളുള്ള അയോധ്യയിലെ രാമക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ പണി അന്തിമഘട്ടത്തില്‍
Post Your Comments