Latest NewsNewsBusiness

ആഭ്യന്തര സൂചികകൾ ഉയർന്നു, നേട്ടത്തിലേറി ഓഹരി വിപണി

ഓഹരി സൂചികകളെ നേട്ടത്തിൽ എത്തിക്കാൻ ഇന്ന് ഐടി ഓഹരികൾക്ക് സാധിച്ചിട്ടുണ്ട്

ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. മെയ് മാസത്തിലെ പണപ്പെരുപ്പക്കണക്ക്, വ്യവസായിക ഉൽപ്പാദന സൂചികയുടെ വളർച്ചാ കണക്ക് എന്നിവ വരാനിരിക്കെയാണ് ആഭ്യന്തര സൂചികകൾ ഉയർന്നത്. ബിഎസ്ഇ സെൻസെക്സ് 99.08 പോയിന്റാണ് ഉയർന്നത്. അതേസമയം, നിഫ്റ്റി 38.10 പോയിന്റ് നേട്ടത്തിൽ 18,601.5-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഓഹരി സൂചികകളെ നേട്ടത്തിൽ എത്തിക്കാൻ ഇന്ന് ഐടി ഓഹരികൾക്ക് സാധിച്ചിട്ടുണ്ട്.

245 കമ്പനികൾ ഇന്ന് 52 ആഴ്ചത്തെ ഉയരത്തിൽ എത്തുകയും, 42 കമ്പനികൾ 52 ആഴ്ചത്തെ താഴ്ചയിലും എത്തിയിട്ടുണ്ട്. സൊമാറ്റോ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടിസിഎസ്, നെസ്‌ലെ, ടെക് മഹീന്ദ്ര തുടങ്ങിയവയുടെ ഓഹരികൾ ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, എസ്ആർഎഫ്, ഇന്റർഗ്ലോബ് ഏവിയേഷൻ, ആൽകെം ടാബ്, ജെഎസ്ഡബ്ല്യു എനർജി, കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ നിറം മങ്ങി.

Also Read: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് കാത്തു നിന്ന ഡോക്ടറുടെ തലയിൽ മേല്‍ക്കൂര അടര്‍ന്നു വീണു: ​ഗുരുതര പരിക്ക്, ആശുപത്രിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button