ThiruvananthapuramKeralaNattuvarthaLatest NewsNews

യു​വാ​വി​നെ ഹെ​ല്‍​മ​റ്റ് കൊ​ണ്ട​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി : പ്രതി അറസ്റ്റിൽ

മ​ല​യി​ന്‍​കാ​വ് സ്വ​ദേ​ശി​യാ​യ മ​ണി​ക​ണ്ഠ​ന്‍(46) എ​ന്ന അ​ക്കാ​നി മ​ണി​യ​നാ​ണ് പി​ടി​യി​ലാ​യ​ത്

വെ​ള്ള​റ​ട: വെ​ള്ള​റ​ട മ​ല​യി​ന്‍​കാ​വി​ല്‍ യു​വാ​വി​നെ ഹെ​ല്‍​മ​റ്റ് കൊ​ണ്ട​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ അറസ്റ്റിൽ. മ​ല​യി​ന്‍​കാ​വ് സ്വ​ദേ​ശി​യാ​യ മ​ണി​ക​ണ്ഠ​ന്‍(46) എ​ന്ന അ​ക്കാ​നി മ​ണി​യ​നാ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ള​റ​ട പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. മ​ല​യി​ന്‍​കാ​വ് ന​ന്ദ​ന​ത്തി​ല്‍ ശാ​ന്ത​കു​മാ​ര്‍(48) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മ​ല​യി​ന്‍​കാ​വ് ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ വ​ച്ചു മ​ണി​ക​ണ്ഠ​ന്‍ ശാ​ന്ത​കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​ൻ ന​ന്ദ​കു​മാ​റി​നെ മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത​റി​ഞ്ഞ് ശാ​ന്ത​കു​മാ​ർ അ​ക്കാ​നി മ​ണി​യ​നോ​ട് ചോ​ദി​ക്കാ​ന്‍ പോ​യി​രു​ന്നു. തു​ട​ര്‍​ന്ന്, ഇ​രു​വ​രും വാ​ക്കേ​റ്റ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യും ശാ​ന്ത​കു​മാ​റി​നെ മ​ണി​യ​ന്‍ ഹെ​ല്‍​മ​റ്റ് കൊണ്ട് മ​ര്‍​ദ്ദി​ച്ചു അ​വ​ശ​നാ​ക്കി റോ​ഡ് വ​ശ​ത്തി​ടു​ക​യു​മാ​യി​രു​ന്നു. ത​റ​യി​ല്‍ കി​ട​ന്ന ശാ​ന്ത​കു​മാ​റി​നെ ബ​ന്ധു​ക്ക​ള്‍ ആ​ന​പ്പാ​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു. അ​ടു​ത്ത ദി​വ​സം രാ​വി​ലെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നാ​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ​ത്തി​ച്ചു ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് നാ​ലു മ​ണി​യോ​ടെ മ​ര​ണ​പ്പെട്ടത്.

Read Also : ‘വുഷുവിന് വിഷു’ – സന്ദീപ് വാര്യർക്ക് പിന്നാലെ അനിയൻ മിഥുന്റെ തള്ള് കഥകളെ പരിഹസിച്ച് ഒമർ ലുലുവും

പ്ര​തി​യാ​യ അ​ക്കാ​നി മ​ണി​യനാ​യി വെ​ള്ള​റ​ട പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. നാ​റാ​ണി​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ഇയാളെ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തത്.

സിഐ മൃ​ദു​ല്‍​കു​മാ​ര്‍, സിപിഒ​മാ​രാ​യ പ്ര​തീ​പ്, ദീ​ബു എ​സ് കു​മാ​ര്‍, അ​ജി​ത്, ജി​ജു, പ്ര​വീ​ണ്‍ ആ​ന​ന്ദ്, പ്ര​തീ​ഷ് അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്രതിയെ പിടിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button