കാട്ടാക്കട: മുൻ വിരോധം മൂലം യുവാവിനെയും സഹോദരനെയും സംഘം ചേർന്ന് ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. വിളപ്പിൽ മിണ്ണംകോട് പനയറവിള മേലേ പുത്തൻവീട്ടിൽ സജി(43) ആണ് അറസ്റ്റിലായത്. വിളപ്പിൽശാല പൊലീസാണ് പ്രതിയെ പിടികൂടിയത്.
മാറനല്ലൂർ കൂവളശേരി ധനഞ്ജയം വീട്ടിൽ ജോണി എന്ന വിഷ്ണു റോഡിലിരുന്ന് മദ്യപിച്ചിരുന്ന സജിയെയും അളിയനെയും ആക്രമിച്ചിരുന്നു. ആക്രമണത്തിൽ സജിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. തുടർന്ന്, വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിലെ വിരോധം കാരണം സജിയും കൂട്ടാളികളും വിഷ്ണുവിനെയും കൂടെ സഞ്ചരിച്ചിരുന്ന സഹോദരൻ രാഹുലിനെയും ചെറുകോട് വച്ച് ആക്രമിച്ചു. ബൈക്കിൽ വരികയായിരുന്ന ഇവരെ കല്ലുകൊണ്ടും ബിയർകുപ്പികൊണ്ടും മരവടി കൊണ്ടും ആണ് ആക്രമിച്ചത്.
Read Also : ‘വുഷുവിന് വിഷു’ – സന്ദീപ് വാര്യർക്ക് പിന്നാലെ അനിയൻ മിഥുന്റെ തള്ള് കഥകളെ പരിഹസിച്ച് ഒമർ ലുലുവും
ആക്രമണത്തിൽ വിഷ്ണുവിന്റെ വലതു ഷോൾഡറിനും വലത് കൈവിരലിന്റെ എല്ലിനും സഹോദരൻ രാഹുലിന്റെ നട്ടെല്ലിനും വാരിയെല്ലിനും കഴുത്തിലെ എല്ലിനും പൊട്ടലുണ്ടായിട്ടുണ്ട്. തുടർന്ന്, ഒളിവിൽ പോയ പ്രതിയെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
കാട്ടാക്കട ഡിവൈഎസ്പി ഷിബുവിന്റെ നിർദേശാനുസരണം വിളപ്പിൽ സ്റ്റേഷൻ ഹൗസ് ഇൻസ്പെക്ടർ എൻ. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments