തൃശൂർ: തെരുവുനായയുടെ ആക്രമണത്തിൽ അമ്മക്കും മകൾക്കും പരിക്ക്. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22) എന്നിവര്‍ക്കാണ് കടിയേറ്റത്.
Read Also : കേരളത്തില്‍ കഴിഞ്ഞ ഏഴു കൊല്ലമായി മാതൃകാ ഭരണം, കെ റെയില്‍ യാഥാര്‍ത്ഥ്യമാകും: മുഖ്യമന്ത്രി പിണറായി വിജയന്
തൃശൂർ പുന്നയൂർകുളത്ത് മുക്കണ്ടത്ത് താഴം റോഡില്‍ വെച്ചാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. കടയിലേക്ക് നടന്നുപോകുന്നതിനിടെ റോഡിലുണ്ടായിരുന്ന തെരുവുനായ ബിന്ദുവിനെ കടിക്കുകയായിരുന്നു.
Read Also : ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്കാന് ഗര്‍ഭിണികള്‍ രാമായണം വായിക്കണം: ഉപദേശവുമായി തെലങ്കാന ഗവര്‍ണര്‍
ബിന്ദുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകളായ ശ്രീക്കുട്ടിക്ക് കടിയേറ്റത്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
Post Your Comments