Latest NewsNewsIndia

ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ ഗര്‍ഭിണികള്‍ രാമായണം വായിക്കണം: ഉപദേശവുമായി തെലങ്കാന ഗവര്‍ണര്‍

ഹൈദരാബാദ്: ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ ഗര്‍ഭിണികള്‍ രാമായണം വായിക്കണമെന്ന് തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍. രാായണത്തിലെ സുന്ദരകാണ്ഡം വായിക്കുന്നതിലൂടെ കുട്ടികള്‍ക്ക് മികച്ച ശാരീരികാരോഗ്യവും മാനസിക ആരോഗ്യവും ലഭിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.  ഗര്‍ഭിണികള്‍ക്കായി ആര്‍എസ്എസ് അനുകൂല സംഘടനകള്‍ നടത്തിയ ‘ഗര്‍ഭ സംസ്കാര്‍’ എന്ന പരിപാടിയുടെ ഉദ്ഘാടനവേളയിലാണ് ഗൈനക്കോളജിസ്റ്റ് കൂടിയായ തമിഴിസൈയുടെ പ്രസ്താവന.

‘ഗ്രാമപ്രദേശങ്ങളിലെ ഗര്‍ഭിണികള്‍ രാമായണവും മഹാഭാരതവുമുള്‍പ്പെടെയുള്ള മതഗ്രന്ഥങ്ങള്‍ വായിക്കാറുണ്ട്. പ്രത്യേകിച്ച് കമ്പരാമായണത്തിലെ സുന്ദരകാണ്ഡം തമിഴ്‌നാട്ടിലെ ഗര്‍ഭിണികളായ സ്ത്രീകള്‍ വായിച്ചിരിക്കണം എന്നൊരു വിശ്വാസമുണ്ട്. ഇത് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലതാണ്. രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുന്നവഴി ആരോഗ്യമുള്ള കുഞ്ഞിനെ നിങ്ങള്‍ക്ക് ലഭിക്കും,’ തമിഴിസൈ പറഞ്ഞു.

ബിപോർജോയ് ചുഴലിക്കാറ്റ്: ഗുജറാത്തിൽ ഓറഞ്ച് അലർട്ട്, അടിയന്തര യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി

ഗര്‍ഭകാലത്തുള്ള ശാസ്ത്രീയ സമീപനം പ്രസവസമയത്തെ സങ്കീര്‍ണതകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമ്പോള്‍, ആരോഗ്യമുള്ള കുഞ്ഞുങ്ങളുടെ ജനനം ഉറപ്പുവരുത്താന്‍ ഇത്തരത്തില്‍ ആത്മീയമായ സമീപനങ്ങള്‍ വഴി സാധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതോടൊപ്പം യോഗ ചെയ്താല്‍ സാധാരണ പ്രസവം നടക്കുമെന്നും ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയുമെന്നും തമിഴിസൈ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button