Latest NewsNewsLife StyleHealth & Fitness

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം ഉച്ചയുറക്കത്തിലൂടെ

ഉച്ചമയക്കം അല്ലെങ്കില്‍ പകല്‍ ഉറങ്ങുന്നത് നല്ലതാണോ? ‘അതെ’ എന്നാണ് ഈ പഠനം പറയുന്നത്. പകലുളള ലഘുനിദ്ര ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയ പഠനം പറയുന്നത്.

ശാരീരികമായും മാനസികമായും ഉച്ചയുറക്കം വളരെ ഗുണമാണെന്നും പഠനം പറയുന്നു. ‘ഹാര്‍ട്ട്’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ ഉച്ചയുറക്കത്തിലൂടെ സാധിക്കും.

Read Also : ഗാന്ധി വധത്തില്‍ ആര്‍എസ്എസിനെ വലിച്ചിഴയ്ക്കരുത്, കെബി ഗണേഷ് കുമാറിന് ബിജെപിയുടെ താക്കീത്

ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഉച്ചയുറക്കം പതിവാക്കിയവരില്‍ താരതമ്യേനെ കുറവാണെന്നും പഠനം പറയുന്നു. സ്വിറ്റ്സർലാന്‍ഡിലുള്ള 35-നും 75-നും ഇടയില്‍ പ്രായമുളള 3462 പേരിലാണ് പഠനം നടത്തിയത്.

അതുപോലെ തന്നെ, കുട്ടികളുടെ ബുദ്ധി വികാസത്തിൽ ഉച്ചയുറക്കത്തിന് വലിയ പങ്കുണ്ടെന്ന് മറ്റൊരു പഠനവും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button