Latest NewsKeralaNews

ഗാന്ധി വധത്തില്‍ ആര്‍എസ്എസിനെ വലിച്ചിഴയ്ക്കരുത്, കെബി ഗണേഷ് കുമാറിന് ബിജെപിയുടെ താക്കീത്

കൊല്ലം : മഹാത്മാ ഗാന്ധി വധത്തില്‍ ആര്‍എസ്എസിനെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് എതിരെ താക്കീതുമായി ബിജെപി. വ്യാജ പ്രചാരണത്തിനെതിരെ ഗണേഷ് കുമാറിന് എതിരെ ബിജെപി വക്കീല്‍ നോട്ടീസ് അയച്ചു. കൊല്ലം പട്ടാഴിയിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് പത്തനാപുരം എംഎല്‍എ ഗണേഷ്‌കുമാറിന് വക്കീല്‍ നോട്ടീസ് അയച്ചത്. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണാവശ്യം. പ്രചാരണം വീണ്ടും തുടര്‍ന്നാല്‍ മാനനഷ്ടക്കേസ് നല്‍കും. ബി.ജെ.പി പത്തനാപുരം മണ്ഡലം പ്രസിഡന്റ് എ.ആര്‍. അരുണ്‍, അഡ്വ. കല്ലൂര്‍ കൈലാസ് നാഥ് എന്നിവര്‍ ചേര്‍ന്നാണ് നോട്ടീസ് അയച്ചത്.

Read Also: ബെംഗളൂരുവിൽ ഡച്ച് യൂട്യൂബറെ കയ്യേറ്റം ചെയ്തു, ആക്രമണം വീഡിയോ ചിത്രീകരിക്കുന്നതിനിടെ

നിരുത്തരവാദപരമായി എം.എല്‍.എ നടത്തിയ പ്രസംഗം പ്രസ്ഥാനത്തിന്റെയും പ്രവ്രര്‍ത്തകരുടെയും സത്കീര്‍ത്തിക്ക് കോട്ടം ഉണ്ടാക്കിയതിനാലാണ് നോട്ടീസ് അയച്ചതെന്നാണ് വിശദീകരണം. കഴിഞ്ഞ ഏപ്രിലില്‍ കൊല്ലം പട്ടാഴി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രാദേശിക പൊതുയോഗത്തിലാണ് ഗണേഷ് കുമാര്‍ ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തിയത്. ഈ അവഹേളന പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button